EDAPPALLocal news

ചേകന്നൂർ എ ജെബി സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്തു

എടപ്പാൾ: ചേകന്നൂർ എ ജെബി സ്കൂൾ 2026- 27 അധ്യയ ന വർഷത്തെ അക്കാദമിക് പ്ലാൻ പ്രകാശനം എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മൊയ്തീൻ വാർഡ് മെമ്പർ വി. വി എം മുസ്തഫക്ക് നൽകി നിർവഹിച്ചു.വിദ്യാലയത്തിന്റെ പുരോഗതിക്കു വേണ്ടി പുതിയ ആശയങ്ങൾ ഉൾപ്പെടുത്തിയാണ്ഈ വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാന്‍
തയ്യാറാക്കിയത്.അക്കാദമിക് പ്രവർത്തനങ്ങളോടൊപ്പം അക്കാദമിക്ക് ഇതര പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയിട്ടുണ്ട്.ഇംഗ്ലീഷ് ഭാഷ പഠനത്തിന് കൂടുതൽ പ്രാധാന്യം നൽകി ഇംഗ്ലീഷ് ഫെസ്റ്റ് പ്രോഗ്രാം ഉൾപ്പെടെയുള്ള വിവിധതരം പ്രോഗ്രാമുകളും ഈ വർഷം അക്കാദമിക പ്ലാനിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.പ്രകാശന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ബഷീർ കക്കടിക്കൽ,പിടിഎ പ്രസിഡണ്ട് അൻവർ പി. പ്രധാന അധ്യാപിക സതി സി.പി , അനിൽ ടി പി, ഫൈസൽ സി വി, ഷബ്‌ന,സുഹറ മുതൂർ ,പ്രേമകുമാരി,ഫൈസൽ,മാണൂര്‍,ആകാശ് കുറ്റിപ്പാല,ജ്യോതി കൃഷ്ണ,നീതു,സീമ,ഉനൈസ,ആലിയത്ത്,ഷറഫിയ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button