Local newsPONNANI

ചെന്നൈയുടെ തങ്ക കുയിൽ പൊന്നാനിയുടെ പൊന്ന്

വിജയ് ടിവിയുടെ സൂപ്പർ സിംഗർ ഫൈനലിൽ പൊന്നാനി സ്വദേശി അനു ആനന്ദ്

എടപ്പാൾ: വിജയ് ടിവിയുടെ സൂപ്പർ സിംഗർ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട്
പൊന്നാനി സ്വദേശി അനു ആനന്ദ്.
പൊന്നാനി തെയ്യങ്ങാട് സ്വദേശി അണ്ടിയംപറമ്പിൽ ആനന്ദ്കുമാർ, ആശ ദമ്പതികളുടെ മകൾ അനു ആനന്ദാണ്
തമിഴ്നാട്ടിലെ ഗാനരംഗത്ത് പ്രശംസ പിടിച്ചു പറ്റി താരമായി മാറിക്കൊണ്ടിരിക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ ഗാനമാലപിക്കുന്നതിൽ കുട്ടിക്കുള്ള താല്പര്യം മനസ്സിലാക്കിയ രക്ഷിതാക്കൾ ഈ രംഗത്തേക്ക് കൈപിടിച്ചുയർത്തി കൊണ്ടുവരികയായിരുന്നു. ചെന്നൈ
MOP വൈഷ്ണവ കോളേജ് ബി എസ് സി ഇലക്ട്രോണിക് മീഡിയ വിദ്യാർത്ഥിയായ അനു മൗറീഷ്യസ്, സൗത്താഫ്രിക്ക, ലണ്ടൻ, അമേരിക്ക, ജർമ്മനി, ശ്രീലങ്ക, ദുബായ് തുടങ്ങി പതിമൂന്നോളം രാജ്യങ്ങളിൽ സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്.തമിഴിലെ പ്രമുഖരായ എസ് പി ബാലസുബ്രഹ്മണ്യം, മനോ, മധു ബാലകൃഷ്ണൻ, ഉണ്ണി മേനോൻ, കെ എസ് ചിത്ര എന്നീ ഗായകരോടൊപ്പവും വേദിയിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഇളയരാജ, എ ആർ റഹ്മാൻ എന്നിവരുമായി പ്രോഗ്രാമുകളിൽ പങ്കെടുത്തു ഏറെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.
ടി എം സൗന്ദർരാജൻ, എം എസ് വിശ്വനാഥൻ തുടങ്ങിയ സംഗീത സംവിധായകരും തമിഴ് ചലച്ചിത്രതാരങ്ങളായ കമലഹാസൻ, സൂര്യ, കാർത്തിക തുടങ്ങിയ താര നിരകളുടെയും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. സപ്തംബർ 26 ന് ഇ വി പി ഫിലിം സിറ്റി പൂന്തമല്ലിയിലാണ് വിജയ് ടിവിയുടെ ഫൈനൽ മത്സരം
നടക്കുന്നത്. വർഷങ്ങളായി തമിഴ്നാട് മണ്ണാർ ഗുടിയിൽ കഴിയുന്ന കുടുംബം അനുവിന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നു വേണ്ടിയാണ് ചെന്നൈയിൽ താമസമാക്കിയിരിക്കുന്നത്. സഹോദരി
അഞ്ജലി വിവാഹശേഷം കാനഡയിൽ പഠിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button