ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി:-
ചാലിശ്ശേരി:ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി. അങ്ങാടിയിൽ നിന്നാരംഭിച്ച മാർച്ച് മെയിൻറോഡ് സെൻ്ററിൽ സമാപിച്ചു.വിശ്വാസികളെ വഞ്ചിച്ച് സ്വർണ്ണക്കൊള്ള നടത്തി ശബരിമലയുടെ പവിത്രത നശിപ്പിക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ പ്രതിഷേധിച്ചാണ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.
ഡി.സി.സി.സെക്രട്ടറി കെ.ബാബു നാസർ നെറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രന് വൈസ് പ്രസിഡന്റ് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യഷനായി.
മെയിൻ റോഡ് സെൻ്ററിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി.വൈസ് പ്രസിഡൻ്റും മുൻ എം.എൽ.എ.യുമായ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു.
മുതിർന്ന നേതാക്കളായ പി.സി.ഗംഗാധരൻ,കെ.എം.ചന്ദ്രശേഖരൻ,യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.ഇജാസ്,മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വി.ആർ.പ്രകാശ്,ബ്ലോക്ക് സെക്രട്ടറിമാരായ ഹാഷിം അച്ചാരത്ത്, ഗോപിനാഥ് പാലഞ്ചേരി,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റുഖിയ ഹംസ,തൃത്താല യു.ഡി.എഫ്. ചെയർമാൻ ടി.കെ.സുനിൽകുമാർ,മണ്ഡലം വൈസ് പ്രസിഡന്റുമാരായ സി.വി.മണികണ്ഠൻ,പ്രദീപ് ചെറുവാശ്ശേരി,വി.എം. നൗഫൽ,പഞ്ചായത്തംഗങ്ങളായ നിഷ അജിത്കുമാർ, കെ.സുജിത
എന്നിവർ സംസാരിച്ചു.