ചാലിശ്ശേരിയിൽ പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പൊന്നാനി സ്വദേശിക്ക് 30 വർഷം തടവ്.
പാലക്കാട് :ചാലിശ്ശേരിയിൽ പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് മുപ്പത്തി മൂന്നര വർഷം തടവ് ശിക്ഷ വിധിച്ച് കോടതി, പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെ (40)ആണ് കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയടക്കുകയും വേണമെന്ന് പട്ടാമ്പി അതിവേഗ കോടതി ഉത്തരവിട്ടു.2019 ലാണ് കേസിനാസ്പദമായ സംഭവം. പീഡനത്തിന് ഇരയായ പത്ത് വയസുകാരന്റെ അയൽവാസിയാണ് പ്രതി. വീട്ടിലേക്കു വിളിച്ചുവരുത്തിയും കുളക്കടവിലെത്തിച്ചും പല തവണ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നു. പോലീസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി അതിക്രമിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. കഴിഞ്ഞ ദിവസം 15 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വയോധികന് കോടതി ട്രിപ്പിൾ ജീവപര്യന്തം വിധിച്ചിരുന്നു. എടശ്ശേരി സ്വദേശി കൃഷ്ണൻകുട്ടിയെയാണ് കുന്നംകുളം അതിവേഗ കോടതി ശിക്ഷിച്ചത്.