KERALA

ചാറ്റ് ചെയ്യുന്നത് മേയർ തന്നെയാണോയെന്ന് സംശയം; സെൽഫി അയച്ച് വിശ്വസിപ്പിച്ച് ആര്യ രാജേന്ദ്രൻ

വാട്ട്സ് ആപ്പിൽ പരാതി നൽകിയയാളിന് അപ്പോൾ തന്നെ മറുപടി നൽകി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ. എന്നാൽ തന്നോട് ചാറ്റ് ചെയ്യുന്നത് മേയർ തന്നെയാണോ എന്ന് പരാതിക്കാരന് ഒരു സംശയം!. ഇത് മേയർ തന്നെയാണോ സംസാരിക്കുന്നതെന്ന് അദ്ദേഹം വീണ്ടും എടുത്തുചോദിച്ചു. മേയറുടെ സ്റ്റാഫാവാം ചാറ്റ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.

മേയർ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയെങ്കിലും പുള്ളിക്കാരന് അത്ര വിശ്വാസം വന്നില്ല. അതു മനസിലാക്കിയ മേയർ ഒരു സെൽഫി അയച്ചുകൊടുത്താണ് പരാതിക്കാരനെ വിശ്വസിപ്പിച്ചത്. ജനങ്ങളിലേക്ക് ഇറങ്ങുകയെന്നാൽ ഇതാണെന്നും പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിൽ നന്ദിയുണ്ടെന്നും പറഞ്ഞാണ് പരാതിക്കാരൻ ചാറ്റ് അവസാനിപ്പിച്ചത്.

പ്രത്യേക സമയം കണ്ടെത്തി ഓരോ പരാതികളും പരിശോധിക്കുന്നുണ്ടെന്നും ഉടൻ പരിഹരിക്കാൻ കഴിയുന്നതിൽ അപ്പപ്പോൾ ഇടപെടുന്നുണ്ടെന്നുമായിരുന്നു മേയറുടെ മറുപടി. ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് മേയർ ഫെയ്സ് ബുക്കിൽ കുറിപ്പിടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button