ELECTION NEWS
ചാത്തന്നൂരിലും, നേമത്തും ബിജെപിക്ക് ചരിത്ര വിജയം
തിരുവനന്തപുരം : നേമം, ചാത്തന്നൂർ മണ്ഡലങ്ങളിൽ എൻഡിഎ സ്ഥാനാർഥികൾക്ക് വിജയം. ചാത്തന്നൂരിൽ ആദ്യ വിജയം ബി.ബി.ഗോപകുമാറിലൂടെ കരസ്തമാക്കിയപ്പോൾ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ശങ്കർ നേമത്ത് വിജയിച്ചു.
കൊല്ലം ജില്ലയിൽ ബിജെപി വിജയ പ്രതീക്ഷ വച്ചുപുലർത്തിയ സീറ്റുകളിലൊന്നായിരുന്നു ചാത്തന്നൂർ. എന്നാൽ, എക്സിറ്റ് പോളിൽ സീറ്റിനെ പറയാതിരുന്നത് പാർട്ടിയുടെ ഉറക്കം കെടുത്തിയിരുന്നു. 2 തവണ രണ്ടാം സ്ഥാനത്തെത്തിയ ചാത്തന്നൂരിൽ ഇക്കുറി വിജയം ഉറപ്പാണെന്നായിരുന്നു പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്. 2016ലും 2021നും സിപിഐയിലെ ജി.എസ്.ജയലാൽ ആണ് മണ്ഡലത്തിൽ ജയിച്ചത്. നേമത്ത് മന്ത്രി ശിവൻ കുട്ടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.