CHANGARAMKULAM
ചങ്ങരംകുളത്ത് പഴയ അടക്ക മാർക്കറ്റിൽ തീ പിടുത്തം
ചങ്ങരംകുളം: ഹൈവേ ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന പഴയ അടക്ക മാർക്കറ്റിൽ തീപിടുത്തം. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് പഴയ അടക്കാമാർക്കറ്റിൻ്റെ ഓടിട്ട കെട്ടിടത്തിന് തീപിടിച്ചത്. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും കെട്ടിട സാമഗ്രികൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കാൻ തുടങ്ങി. ഇതിനെ തുടർന്ന് നാട്ടുകാർ പിന്മാറുകയായിരുന്നു . ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും തീയണക്കാൻ ശ്രമിക്കുന്നുണ്ട്.
.