CHANGARAMKULAMLocal news

ചങ്ങരംകുളത്ത് ഓഡിറ്റോറിയത്തിൽ ഭക്ഷണത്തെ ചൊല്ലി തർക്കം: വാക്കേറ്റം സംഘർഷത്തിൽ കലഹിച്ചു, ഒരാൾക്ക് പരിക്ക്

ചങ്ങരംകുളം: കല്ല്യാണത്തിനിടെ ഓഡിറ്റോറിയത്തിൽ ഉണ്ടായ വാക്കേറ്റം സംഘർഷത്തത്തിൽ കലാശിച്ചു. അടിപിടിയിൽ ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് മൂന്നര മണിയോടെ ചങ്ങരംകുളത്തെ സ്വകാര്യ ഓഡിറ്റോറിയത്തിലാണ് സംഭവം.ഭക്ഷണം വിളമ്പുന്നതിനിടെ ഒരു വിഭാഗം ഭക്ഷണം നൽകിയില്ലെന്ന് പറഞ്ഞ് സംഘർഷം തുടങ്ങുകയായിരുന്നു.മദ്യം കഴിച്ച് വന്ന് ഭക്ഷണം കഴിച്ചിരുന്നവർ ആണ് ഭക്ഷണം ചോദിച്ച് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റ നീലിയാട് സ്വദേശിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കണ്ണിന് സമീപത്ത് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.സംഭവത്തിൽ പത്തോളം പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു.ശരത്തിന്റെ പരാതിയിൽ ചങ്ങരംകുളം പോലീസ് അന്വേഷണ ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button