അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച വെളിയങ്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
April 30, 2023
പൊന്നാനി: വാട്സാപ് വഴി അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. വെളിയങ്കോട് മതിലകത്ത് അഫ്സൽ (32) ആണ് തിരൂർ പൊലീസിന്റെ പിടിയിലായത്. പ്രതി മുൻപ് 2 പേരെ വിവാഹം കഴിച്ചിട്ടുണ്ട്. ഇതിൽ ഒരാളുമായുള്ള വിവാഹബന്ധം വേർപെടുത്തിയിട്ടുണ്ട്. ഇതെല്ലാം മറച്ചുവച്ച് മൂന്നാമതും വിവാഹം കഴിച്ചു. ഈ യുവതിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയെന്നും പരാതിയുണ്ട്. മുൻ വിവാഹബന്ധം മറച്ചുവച്ചതിനു വഞ്ചനക്കുറ്റം ചുമത്തിയാണ് തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.