CHANGARAMKULAM

ചങ്ങരംകുളം സ്വദേശിയായ നവാഗത സംവിധായകനെ വരവേറ്റ് ജോർജ്ജിയൻ യൂണിവേഴ്സിറ്റി

ചങ്ങരംകുളം സ്വദേശിയും നവാഗത സംവിധായകനുമായ താമറിനും സുഹൃത്തുക്കൾക്കും ഊഷ്മളമായ വരവേൽപ് നൽകി ജോർജ്ജിയൻ യൂണിവേഴ്സിറ്റി ചങ്ങരംകുളം ചേലക്കടവ് സ്വദേശിയായ കെവി താമറാണ് യൂണിവേഴ്സിറ്റി ഓഫ് ജോർജിയയുടെ കീഴിലുള്ള ജോർജിയൻ അമേരിക്കൻ ഫിലിം അക്കാദമിയുടെ ക്ഷണം സ്വീകരിച്ച് ജോർജിയൻ യൂണിവേഴ്സിറ്റിയിലെത്തിയത്.യൂണിവേഴ്സിറ്റിക്ക് കീഴിലെ ഫിലിം ക്ലബ് പഠിതാക്കളുമായി സംവധിക്കാനും തന്റെ പരസ്യ ചിത്രങ്ങളും ഷോർട്ട് ഫിലിമുകളും അവരുടെ മുന്നിൽ പ്രദർശിക്കാനും കഴിഞ്ഞത് വലിയ പ്രതീക്ഷകൾ സമ്മാനിച്ചെന്നും താമർ പറഞ്ഞു.ദുബായിൽ നിരവധി ഹ്രസ്വ-പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ താമറും

സുഹൃത്തുക്കളും ചേർന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യ നിർമിത കെട്ടിടമായ ബുർജ്ജ് ഖലീഫയിൽ എആർ റഹ്മാന്റെ

സംഗീതത്തിനനുസൃതമായ പൂക്കളം തീർത്ത് ലോക ശ്രദ്ധ നേടിയിരുന്നു.യംഎഇയിലെ കലാകാരൻമാർക്ക് അവസരം നൽകി താമർ സംവിധാനം ചെയ്ത ആയിരൊത്ത് നുണകൾ എന്ന സിനിമ പുറത്തിറങ്ങാനിറങ്ങാനിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button