CHANGARAMKULAM

ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് സമ്മേളനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

ചങ്ങരംകുളം : മെമ്പർഷിപ്പ് അടിസ്ഥാനത്തിലുള്ള ചങ്ങരംകുളം ശാഖ മുസ്‌ലിം ലീഗ് സമ്മേളനവും, കുടുംബ സംഗമവും പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ അഹമ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്‌തു. ഷാനവാസ്‌ വട്ടത്തൂർ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സുഹറ മമ്പാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു. സുബൈർ കോഴിക്കര ക്ലാസ്സ്‌ എടുത്തു.

സി.എം യൂസഫ്, സി.കെ വാപ്പനു ഹാജി, കെ.വി.എ കാദർ, ഉമ്മർ തലാപ്പിൽ, കെ.ഹമീദ്, ഷബീർ മാങ്കുളം, റാഷിദ്‌ കോക്കൂർ, വി.വി മുഹമ്മദ്‌, കെ.പി ഹമീദ് അബ്ദു റഹിമാൻ, ടി.വി മമ്മുട്ടി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വെച്ച് ശാഖ മുസ്‌ലിം ലീഗ്, വനിതാ ലീഗ് കമ്മിറ്റികൾക്ക് വേണ്ടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. വി.വി മുഹമ്മദ് ഹാജി (പ്രസിഡന്റ്), കെ.പി ഹമീദ് അബ്ദുറഹ്മാൻ (ജനറൽ സെക്രട്ടറി), എം.വി കുഞ്ഞിബാപ്പു (ട്രഷറർ) എന്നിവരെ മുസ്‌ലിം ലീഗ് കമ്മിറ്റിയും, ഹലീമ സിദ്ധിഖ് (പ്രസിഡന്റ്‌), തസ്‌നിം അബ്ദുൽ ബഷീർ (ജനറൽ സെക്രട്ടറി), ഷീജ ഷാനവാസ്‌ (ട്രഷറർ) എന്നിവരെ വനിതാ ലീഗ് കമ്മിറ്റിയും തിരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button