ചങ്ങരംകുളം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ മരങ്ങൾ ലേലത്തിന്
ചങ്ങരംകുളം പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഭീഷണിയായി
നിൽക്കുന്ന 3 കാറ്റാടി 1 അക്കേഷ്യാ മരങ്ങൾ മുറിച്ചു മാറ്റി ലേലം ചെയ്യുന്നതിന്’ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതി. 02.11.2025 തിയ്യതി 10.00 മണിക്ക് ചങ്ങരംകുളം പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് ലേലം വഴി
വിൽപ്പന നടത്തുന്നതാണ്.
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം നേരിട്ടു ഹാജരാകേണ്ടതും ലേലം തുടങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് ഹാജരായി 1124 രൂപ (ആയിരത്ത് ഒരുനൂറ്റി ഇരുപത്തി നാല് രൂപ) നിരത ദ്രവ്യം കെട്ടി വെച്ച് ലേലത്തിൽ പങ്കെടുക്കേണ്ടതാണ്. ലേലത്തിൽ
പങ്കെടുക്കുന്നതിനായി മുദ്ര വെച്ച് ദർഘാസുകൾ 01.11.2025 തീയ്യതി 17.00
മണി വരെ ചങ്ങരംകുളം പോലീസ് സ്റ്റേഷൻ SHO-യുടെ കാര്യാലയത്തിൽ
സ്വീകരിക്കുന്നതാണ്. ചട്ട പ്രകാരമുള്ള ലേലത്തിനൊപ്പം ഏതെങ്കിലും
ദേശസാൽക്യയ ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് മോധാവിയുടെ
പേരിൽ വാങ്ങിയ നിരതദ്രവ്യ തുല്യമായ ഡിമാൻഡ് ഡ്രാഫ്റ്റ് അടക്കം
ചെയ്യേണ്ടതാണ്. കവറിനു മുകളിൽ ചങ്ങരംകുളം പോലീസ് സ്റ്റേറ്റഷൻ
കോമ്പെണ്ടിൽ 3 കാറ്റാടി, 1 അക്കേഷ്യാ മരങ്ങൾ ലേലം ചെയ്യുന്നതിനുള്ള
ദർഘാസ് എന്നു പ്രത്യേകം എഴുതേണ്ടതാണ്.
ലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ച
ലേലത്തിൽ അഥവാ ദർഘാസിൽ
ദർഘാസുകൾ തുറക്കുന്നതും
ഏതിലാണോ കുടുതൽ തുകയുള്ളത് ആ തുകക്ക് ലേലം താൽക്കാലികമായി
ഉറപ്പിക്കുകയും ലേലം/ദർഘാസ്. തുകയുടെ പകുതി സംഖ്യ
(നിരതദ്രവ്യം ഉൾപ്പെടെ) ലേലം കൊണ്ടയാൾ കൈപ്പറ്റുകയും
ചെയ്യേണ്ടതാണ്. ബാക്കി തുകയും ആകെ തുകയുടെ 5% വന വികസന നികതിയും ഉൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയ്യതി മുതൽ 10 ദിവസത്തിനകം അടച്ച് സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും തടി
കഷണങ്ങൾ നീക്കം ചെയ്യേണ്ടതാണ്. തടി കഷണങ്ങൾ – നിക്ക് ചെയ്യുമ്പോൾ കെട്ടിടങ്ങൾക്കോ മറ്റ് സ്ഥാവര ജംഗമ വസ്തുക്കൾക്കോ ഏയെങ്കിലും തരത്തിലുള്ള കഷ്ട നഷ്ടങ്ങൾ സംഭവിക്കകയാണെങ്കിൽ
ആയതിന്റെ ഉത്തരവാദിത്വം ലേലം കൊണ്ടയാൾക്ക് മാത്രമായിരിക്കും.
വനം വികസന നികതി 0406-01-01-96-FDT എന്ന ശീർഷകത്തിൽ ചലാൻ വഴി ഒടുക്കേണ്ടതാണ്. പ്രസ്തുത നിബന്ധനകൾക്ക് വിപരിതമായി
ലേലം കെണ്ടയാൾ നില കൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക് മുതൽ കുട്ടുന്നതും ടി തടികഷണങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിനുണ്ടാകുന്ന നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഇടാക്കുന്നതും മറിച്ചു കുടുതലായി ലഭിക്കുന്ന തുകയ്ക്ക്. മുൻ ലേലക്കാരനു യാതൊരുവിധ അവകാശമോ അധികാരമോ ഉണ്ടായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുത്തവരുടെ നിരദ ദ്രവ്യം ലേലം കൊണ്ടയാളുടെ ഒഴികെ തിരിച്ചു നൽക്കുന്നതാണ്. ലേലം നിശ്ചയിച്ചിരിക്കുന്ന തടികൾ ലേല തിയ്യതിക്ക് മുൻപുള്ള
പ്രവ്യത്തി ദിവസങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനുമതിയോടു കൂടി
പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പോ കാരണമോ
കാണിക്കാതെ ലേലം നിർത്തി വയ്ക്കുന്നതിനും. ലേലം/ദർഘാസ്
സ്ഥിരപ്പെത്തുന്നതിനും ലേല നടപ്പടികൾ റദ്ദ് ചെയ്യുന്നതിനു മലപ്പുറം
ജില്ലാ പോലീസ് മേധാവിക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.ലേലം
സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.
ലേലം സംബന്ധിച്ച എല്ലാ സർക്കാർ വ്യവസ്ഥകളും ഈ ലേലത്തിനും
ബാധകമായിരിക്കും.
വിശദ വിവരങ്ങൾക്ക്
📞0494 2650437