CHANGARAMKULAM

ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിയ അതിഥികൾക്ക് പോലീസിന്റെ വക ഉജ്ജ്വല സ്വീകരണം

ചങ്ങരംകുളം: ഫിസിക്കലി ചാലഞ്ചട് കുട്ടികളുടെ എംപവർമെന്റ് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ചങ്ങരംകുളത്ത അതിഥിയിലെ വിദ്യാർഥികൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽ എത്തിയ അതിഥികൾ പോലീസിന്റെ വക ഉജ്ജ്വലമായ സ്വീകരണം നൽകി.കുട്ടികൾക്ക് സ്റ്റേഷനിലെ ഓരോ ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തി.ഒപ്പം സെൽഫിയെടുത്തും പാട്ട് പാടിയും കുട്ടികളുമായി ഉദ്ധ്യോഗസ്ഥർ സന്തോഷം പങ്കിട്ടു.ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾകൾക്ക് പൊതു സമൂഹത്തെയും സാമൂഹ്യ ചുറ്റുപാടുകളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അതിഥി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ്ഐമാരായ രാജേന്ദ്രൻ,ഹരിഹരസൂനു,ആന്റോ,എന്നിവരോടൊപ്പം പോലീസുകാരും ചേർന്ന് വിദ്യാർഥികളെയും അതിഥി ഡയറക്ടർ ഡോ: ശിൽപ അരിക്കത്തിനേയും സ്വീകരിച്ചു. ഡോക്ടർ സ്മിത,(ഡിഎച്ച്ഒ)
വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം മേഖല പ്രസിഡന്റ് പി.പി. ഖാലിദ്, ഇ.ഷിജില ,ഡോക്ടർ രശ്മി സിഎസ്,മുബീന, നമ, നിസ്സി, പ്രജീഷ എന്നിവർ വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button