ചങ്ങരംകുളം പന്താവൂരിൽ പാലത്തിനു മുകളിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക് ഗുരുതര പരിക്ക്
April 23, 2023
ചങ്ങരംകുളം: പന്താവൂരിൽ പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. പെരുമ്പിലാവ് സ്വദേശികളായ മിഷാൽ(18), അലി(15) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച കാലത്ത് 7 മണിയോടെയാണ് അപകടം. തൃശ്ശൂർ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ഇവർ സഞ്ചരിച്ച ബുള്ളറ്റ് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്