കുറ്റിപ്പുറത്ത് ലോറി ബൈക്കിലിടിച്ച് മാറഞ്ചേരി സ്വദേശി മരണപ്പെട്ടു.
April 23, 2023
എടപ്പാൾ:കുറ്റിപ്പുറം മിനി പമ്പക്ക് സമീപം മദിരശേരി റോഡ് ജംഗ്ഷനിൽ ടോറസ് ലോറി ബൈക്കിലിടിച്ച് മാറഞ്ചേരി സ്വദേശി മരണപ്പെട്ടു. പെരുന്നാൾ ദിനത്തിൽ ഉച്ചതിരിഞ്ഞ് നാലുമണിയോടെയാണ് പൊന്നാനി ഭാഗത്തുനിന്ന് കൊളത്തൂരിലേക്ക് പോവുകയായിരുന്ന ബൈക്കിൽ അമിത വേഗത്തിൽ എത്തിയഹൈവേ നിർമാണ കമ്പനിയായ KNRCL ൻ്റെ ടോറസ് ലോറി ഇടിച്ചത്. മാറഞ്ചേരി എം ജി റോഡിലെ അമ്മനാട്ട് മുഹമ്മദ് ഇഖ്ബാൽ – നസീമ ദമ്പതികളുടെ മകൻ ഇംറാൻ ഇഖ്ബാൽ (32) ആണ് മരണപ്പെട്ടത്.പെരുന്നാൾ പ്രമാണിച്ച് ഭാര്യയുമായി കൊളത്തൂരിലേക്ക് പോകുമ്പോഴാണ് ദാരുണമായ അപകടം ഉണ്ടായത്.അപകടം വിതച്ച ടോറസ് ലോറി നിർത്താതെ പോയി എന്ന് ദൃക്സാക്ഷികൾ ആക്ഷേപം ഉന്നയിച്ചു