Local newsPONNANI

പൊന്നാനിയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ അച്ഛനും മകനും കാൽവിരൽ നഷ്ടമായി

പൊന്നാനിയില്‍ വാഹനാപകടത്തിൽ പരിക്കേറ്റ അച്ഛനും മകനും കാൽവിരൽ നഷ്ടമായി.പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ കഴിഞ്ഞ ശനിയാഴ്ച ലോറിയും ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് കറുകത്തിരുത്തി അയിനിക്കൽ ദിലീപ് (34), മകൻ ഗൗതം (5) എന്നിവരുടെ കാലിലെ ഓരോ വിരലുകള്‍ നഷ്ടമായത്.ദിലീപും ഭാര്യ രചനയും മകനും കൂടി ബൈക്കിൽ വരുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ബൈക്കിനെ ഇടിച്ചു തെറുപ്പിച്ച ശേഷം നിർത്തിയിട്ട കാറിലും ഇടിക്കുകയായിരുന്നു.മൂന്നു പേർക്കും കാലിനാണ് പരിക്കുപറ്റിയത്. ദിലീപിൻ്റെ ഒരു വിരലും കുട്ടിയുടെ രണ്ടു വിരലും അറ്റുപോയി. അതിൽ ഒരു വിരൽ തുന്നിപ്പിടിച്ചു.രണ്ടു പേരും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button