KERALALocal news
ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്ന;മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളി
മാനനഷ്ടക്കേസ് നല്കാന് പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്.ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചത്. കേസ് നല്കിയാല് കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. സ്വപ്നയുടെ ആരോപണം ശ്രീരാമകൃഷ്ണന് തള്ളിയതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് .
ആരോടും അപമര്യാദയായി പെരുമാറാറില്ലെന്നും സ്വപ്ന ഗൂഢാലോചനയിലെ കരുവാണെന്നും ശ്രീരാമകൃഷ്ണന് ഫെയ്സ്ബുക്കില്‍ കുറിച്ചു.കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് മദ്യപാനസദസ് നടത്താന്‍ താന്‍ സംസ്കാരശൂന്യനല്ല.അനാവശ്യ സന്ദേശങ്ങള്‍ അയച്ചു എന്ന ആരോപണവും ശ്രീരാമകൃഷ്ണന് നിഷേധിച്ചു. ഔദ്യോഗിക വസതിയില്‍ സ്വപ്ന വരാറുള്ളത് ഭര്‍ത്താവിനും മകനും ഒരുമിച്ചാണ്. ഒറ്റക്ക് വരണമെന്ന് പറയാനുള്ള മൗഢ്യം തനിക്കില്ലെന്നും കുറിപ്പിൽ പറയുന്നു.