CHANGARAMKULAMLocal news

ചങ്ങരംകുളം ഐനിച്ചോട് ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ച സംഭവം’നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്തി; പ്രതിപിടിയില്‍

ചങ്ങരംകുളം ഐനിച്ചോട് ബൈക്ക് ഇടിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്തി.ബൈക്ക് ഓടിച്ച പുന്നയൂര്‍ക്കുളം ആല്‍ത്തറ സ്വദേശി 21 വയസുള്ള പ്രജിത്തിനെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയില്‍ എടുത്തു.ശനിയാഴ്ച രാത്രിയാണ് തമിഴ്നാട് സ്വദേശിയായ 51 വയസുള്ള രേവതി യെ റോഡ് മുറിഞ്ഞ് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറുപ്പിച്ചത്.പരിക്കേറ്റ രേവതി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചയോടെ മരണപ്പെടുകയായിരുന്നു.സിസിടിവി കേന്ദ്രീകരിച്ച് ചങ്ങരംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് അപകടം വരുത്തി നിര്‍ത്താതെ പോയ ബൈക്ക് കണ്ടെത്തിയത്.പ്രതിയെ പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button