PUBLIC INFORMATION

ഗ്രാമിന് 11000 കടന്ന് സ്വർണ്ണവില കുതിക്കുന്നു


കൊച്ചി : കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ വര്‍ധനവ്. ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. ഇതോടെ ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് പ്രതിസന്ധി ഇരട്ടിയായി. സ്വര്‍ണവില കുറഞ്ഞിട്ട് ആഭരണം വാങ്ങാം എന്ന കരുതലിന് ഇനി പ്രസക്തിയില്ല. രാജ്യാന്തര വിപണിയില്‍ 3920 ഡോളര്‍ കടന്ന് കുതിക്കുകയാണ് സ്വര്‍ണം.

വൈകാതെ ഔണ്‍സ് സ്വര്‍ണത്തിന് 4000 ഡോളറും അടുത്ത വര്‍ഷം 5000 ഡോളറും 2030ഓടെ 8000 ഡോളറുമായി ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകരുടെ പ്രവചനങ്ങള്‍. അതുകൊണ്ടുതന്നെ വില കുറയുമ്പോള്‍ വാങ്ങാമെന്ന പ്രതീക്ഷ വേണ്ട. കേരളത്തില്‍ ഇന്നത്തെ വിലയില്‍ ഒരു പവന്‍ ആഭരണം വാങ്ങണം എങ്കില്‍ 96000 രൂപ ചെലവ് വരും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയും ഗ്രാം സ്വര്‍ണത്തിന് 125 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ സ്വര്‍ണത്തിന്റെ വില 88560 രൂപയായി. ഗ്രാമിന് 11070 രൂപയും. ഇന്ന് റെക്കോര്‍ഡ് വിലയാണ് രേഖപ്പെടുത്തുന്നത്. ഓരോ ദിവസവും റെക്കോര്‍ഡുകള്‍ തിരുത്തുകയാണ് സ്വര്‍ണം. വിലക്കുറവ് പ്രതീക്ഷിച്ച് താഴ്ന്ന കാരറ്റിലുള്ള ആഭരണം വാങ്ങിയവര്‍ക്കും ഇപ്പോള്‍ തിരിച്ചടിയാണ്.

കാരണം എല്ലാതരം സ്വര്‍ണത്തിനും വില കൂടി വരികയാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 100 രൂപ വര്‍ധിച്ച് 9100 രൂപയായി. 14 കാരറ്റിന് 7100 രൂപയും 9 കാരറ്റിന് 4600 രൂപയുമായി. വെള്ളിയുടെ വിലയും സര്‍വകാല റെക്കോര്‍ഡ് നിരക്കിലെത്തി. ഇന്ന് 4 രൂപ വര്‍ധിച്ച് ഗ്രാം വില 160 രൂപയായി.
ഡോളര്‍ മൂല്യം ഉയര്‍ന്നു. ഇത് ഇന്ത്യന്‍ രൂപ കൂടുതല്‍ താഴ്ച്ചയിലേക്ക് വീഴാന്‍ കാരണമായി. 98 എന്ന നിരക്ക് കടന്നിരിക്കുകയാണ് ഡോളര്‍ സൂചിക. ഇന്ത്യന്‍ രൂപയുടെ മൂല്യം 88.75 ആയി താഴ്ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button