EDAPPAL
ഇന്ന് ചിങ്ങം ഒന്ന് കർഷക ദിനം
എടപ്പാൾ : കാർഷിക പാരമ്പര്യത്തെ ആഘോഷിക്കാനും കാർഷിക മേഖലയുടെ അഭിവൃദ്ധിക്കായി പുതിയ ചിന്തകൾ പങ്കുവയ്ക്കാനുമായി വീണ്ടും ഒരു കർഷക ദിനം കൂടി വന്നെത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ വിവിധ പരിപാടികളാണ് കർഷകദിനത്തിൽ ഒരുക്കിയിരിക്കുന്നത്. ഘോഷയാത്ര കലാപരിപാടികൾ കർഷകർക്ക് ആദരവ് തുടങ്ങി വിവിധ പരിപാടികളാണ് നടക്കുന്നത്.