EDAPPAL

വട്ടംകുളം കാന്തള്ളൂർ സ്വദേശി സി. മോഹനന് ഭാരത് സേവക് സമാജിൻ്റെ പുരസ്കാരം

എടപ്പാൾ : ദേശീയ പുനരുജ്ജീവന ത്തിനും സാമൂഹ്യപുനരുദ്ധാരണത്തിനുമുള്ള പ്രവർത്തനത്തെ മുൻനിർത്തി എടപ്പാൾ സ്വദേശിയായ സി. മോഹനന് ഭാരത് സേവക് സമാജ് പുരസ്ക്കാരം നൽകി. അമേച്വർ നാടക പ്രവർത്തനം, കാവൂട്ട് എന്ന നാടൻ പാട്ട് സംഘത്തിൻ്റെ സംഘാടനം, ചുമർ ചിത്രകലാകാരൻ, എടപ്പാൾ പരസ്യകല എന്ന സംഘടനയിലെ പ്രവർത്തകൻ, പെയ്ൻ ആൻ്റ് പാലിയേറ്റീവ് പ്രവർത്തകൻ, സ്വന്തം തൊഴിലായ പെയ്ൻ്റിങ്ങ് മേഖലയിൽ നിരവധി പേർക്ക് തൊഴിൽ നൽകൽ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഭാരത് സേവക് സമാജ് മോഹനന് പുരസ്ക്കാരം നൽകിയത്. മോഹനൻ്റെ പത്നി വസന്ത തയ്യൽ മേഖലയിലാണ്. മകൻ വിഷ്ണു ബാംഗ്ലൂരിൽ ചിത്രകലാ മേഖലയിൽ ജോലി ചെയ്യുന്നു. വിഷ്ണുവിന്റെ ഭാര്യ അശ്വതി ബാംഗ്ലൂരിൽ ടീച്ചറായും, ഫൈൻ ആർട്സ് ബിരുദധാരിയായ മകൾ മായ ചിത്രകലാകാരിയായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നു. വഴുതക്കാട് ടാഗോൾ സെൻ്റിനറി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഭാരത് സേവക് സമാജിൻ്റെ ദേശീയ അദ്ധ്യക്ഷൻ ബി.എസ്. ബാലചന്ദ്രനാണ് പുരസ്ക്കാരം നൽകിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button