കോവിഡിനെതിരെയുള്ള നഗരസഭയുടെ ചിട്ടയായ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കണ്ടു
പൊന്നാനി: കഴിഞ്ഞ ഏഴ് ദിവസക്കാലം നഗരസഭ നടത്തിയ കഠിന പ്രവർത്തനത്തിൻ്റെ ഫലമായി 3000 ലേറെ പേരെയാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കഴിഞ്ഞ ഒരാഴ്ചയിലെ ആകെ ടി.പി.ആർ 9.40 ശതമാനത്തിലേക്ക് താഴ്ന്നു.
നഗരസഭ പരിധിയിലെ വിവിധ വിഭാഗങ്ങളിൽ ഉള്ളവരെയാണ് ടെസ്റ്റിന് വിധേയരാക്കിയത്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞതോടെ പൊന്നാനി നഗരസഭ പ്രദശം ബി കാറ്റഗറിയിലാണ് നിലവിൽ ഉൾപ്പെട്ട്ട്ടുള്ളത്. നഗരസഭയിൽ ടെസ്റ്റ് പോസിറ്റീവിറ്റി വർദ്ധിച്ച സാഹചര്യത്തിൽ നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സംഘം രൂപംകൊടുത്ത ടെസ്റ്റ് ക്യാമ്പ് ആക്ഷൻപ്ലാനാണ് വിജയം കണ്ടത്. നഗരസഭയുടെ അഭ്യര്‍ത്ഥന പ്രകാരം കോവിഡ് ടെസ്റ്റിന് സന്നദ്ധരായ വ്യാപാരികൾ, ഓട്ടോ – ടാക്സി ഡ്രൈവർമാർ, കുടുംബശ്രീ പ്രവര്‍ത്തകർ, ആശ പ്രവര്‍ത്തകർ, അംഗൻവാടി പ്രവത്തകർ, വിദ്യാർഥികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരോട് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം നന്ദി അറിയിച്ചു.