EDAPPAL
എടപ്പാൾ തവനൂർ റോഡിൽ ഗതാഗത നിരോധനം
എടപ്പാൾ: എടപ്പാൾ തവനൂർ റോഡിൽ കുണ്ടയാർ പാലം പൊളിച്ച് പുതുക്കി പണിയുന്ന പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ മാർച്ച് ഏഴ് മുതൽ പ്രവൃത്തി പൂർത്തിയാവുന്നതു വരെ ഗതാഗതം പൂർണമായും നിരോധിച്ചു. എടപ്പാൾ ഭാഗത്ത് നിന്നും അയിങ്കലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പെരുംപറമ്പ് വഴി തിരിഞ്ഞു പാറപ്പുറം റോഡ് വഴി അയിങ്കലം ഭാഗത്തേക്ക് പ്രവേശിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.