കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ നിൽപ്പ് സമരം നടത്തി
എടപ്പാൾ:കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന രീതിയിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കും നീക്കങ്ങൾക്കും എതിരെ കേരള അർബ്ബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ (കുബ്സോ) സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം പൊന്നാനിയിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ടി ശബരീഷ് കുമാർ ഉദ്ഘാടനം ചെയ്തു.ആർ ബി ഐ യുടെ സൂപ്പർ വൈസറി ആക്ഷൻ ഫ്രൈം വർക്ക് (സാഫ്) നിയന്ത്രണ അപാകത, ഡി.എ. കുടിശ്ശിക, ശമ്പള പരിഷ്ക്കരണത്തിലെ അനോമലി, പാർട്ട് ടൈം സ്വീപ്പർ മാരുടെ ശമ്പള സ്കെയിൽ, പെൻഷൻ പ്രായം, പ്രമോഷൻ നിഷേധിക്കുന്ന പരിഷ്ക്കരണങ്ങൾ മുതലായവ ഉന്നയിച്ചാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്.രണ്ടാം ഘട്ടമായി സംസ്ഥാനത്തെ ഓരോ യൂണിറ്റുകളും മുഖ്യമന്ത്രി, വകുപ്പുമന്ത്രി, രജിസ്ട്രാർ എന്നിവർക്ക് നിവേദനം സമർപ്പിക്കും.യൂണിറ്റ് സെക്രട്ടറിടി പി ആനന്ദൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് എ വി രൂപേഷ് അധ്യക്ഷതവഹിച്ചു.സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി സുരേഷ് താണിയിൽ, സംസ്ഥാന സമിതി അംഗം ഷീജ ഉദയൻ, അഷറഫ് പെരിഞ്ചേരി, തുടങ്ങിയവർ പ്രസംഗിച്ചു. അഷറഫ് നന്ദിയും പറഞ്ഞു.