EDAPPALLocal newsTHAVANUR

കെ റെയിൽ സർവേയ്ക്കെതിരെ തവനൂരില്‍ വൻ പ്രതിഷേധം

തവനൂര്‍ : പ്രതിഷേധങ്ങൾക്കുനടുവിൽ പൊന്നാനി താലൂക്കിൽ കെ റെയിൽ  സര്‍വ്വേ  തുടങ്ങി. കെ റെയിലിന്റെ താലൂക്കിലെ അതിർത്തികളിലൊന്നായ തവനൂർ കേളപ്പജി അഗ്രികൾച്ചർ എൻജിനീയറിങ് കോളേജ് കാമ്പസിലാണ് ബുധനാഴ്‌ച സര്‍വ്വേ കല്ലുകള്‍  സ്ഥാപിച്ചത്. പ്രതിഷേധക്കാർ കോളേജ് പ്രവേശനകവാടത്തിൽ സംഘടിച്ചെത്തി പ്രതിഷേധമുയർത്തിയെങ്കിലും കല്ലിടുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലായതിനാൽ പ്രതിഷേധം അതിരുകടന്നില്ല.

രാവിലെ ഒൻപതുമണിയോടെ വൻ പോലീസ് സന്നാഹത്തോടേയാണ് കാമ്പസിലേക്ക് അധികൃതർ എത്തിയത്. അപ്പോഴേക്കും പ്രതിഷേധക്കാരും പരിസരത്ത് തടിച്ചുകൂടിയിരുന്നു. കാമ്പസിന്റെ പ്രവേശനകവാടത്തിനു മുൻപിൽ സംഘടിച്ചുനിന്ന ഇവർ അകത്തേക്കുകടക്കാൻ നടത്തിയ ശ്രമം പോലീസ് തടഞ്ഞു.

വ്യാഴാഴ്‌ച രാവിലെ കാമ്പസിനകത്ത് കല്ലിടുന്നത് പൂർത്തിയാക്കിയശേഷം ജനവാസകേന്ദ്രങ്ങളിലേക്കു കടക്കും. പൊന്നാനി താലൂക്കിൽ കെ റെയിൽ കടന്നുപോകുന്ന തവനൂർ, കാലടി, ആലങ്കോട് പഞ്ചായത്തുകളിൽ യു.ഡി.എഫിന്റെ നേതൃത്വത്തിൽ സമരസമിതികൾ രൂപവത്കരിച്ച് പ്രവർത്തിച്ചുവരുന്നുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button