KERALAMALAPPURAMPUBLIC INFORMATION
അക്ഷയ കേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തും – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര്‍ ഹാജി
മലപ്പുറം: അക്ഷയ കേന്ദ്രങ്ങളെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ജില്ലാ പഞ്ചായത്തും അക്ഷയ ജില്ലാ ഓഫീസും സംയുക്തമായി ഭാവിയില്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.എ ജബ്ബാര്‍ ഹാജി അറിയിച്ചു. ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ യുസ്റ മുഹമ്മദ് സുബ്ഹാന് അധ്യക്ഷത വഹിച്ചു. പരിശീലനത്തിന് അസിസ്റ്റന്റ് പ്രൊജക്റ്റ് കോഡിനേറ്റര്‍ ടി എസ് അനീഷ് കുമാര്‍ നേതൃത്വം നല്കി. അക്ഷയ പ്രൊജക്റ്റ് അസിസ്റ്റന്റ് എ പി സാദിഖലി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി കെ അസ്ലു , റഹ്മത്തുള്ളാ താപ്പി എന്നിവര്‍ സംസാരിച്ചു.