EDAPPAL

കെ റെയിൽ: ജനകീയ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

എടപ്പാൾ: കെ റെയിൽ വിരുദ്ധ പ്രതിഷേധ സംഗമം നടത്തി. വട്ടംകുളം പഞ്ചായത്ത് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം കെ റെയിൽ അധികൃതർ സർവ്വേ നടപടികളുമായി വന്നപ്പോൾ ജനങ്ങൾ പ്രധിഷേധവുമായി രാഗത്തെത്തിയിരുന്നു. ഇനിയും ഇത്തരം നടപടികളുമായി അധികൃതർ വന്നാൽ തടയാൻ യോഗ തീരുമാനം. കെ റെയിൽ ജനകീയ വിരുദ്ധസമിതി മലപ്പുറം ജില്ല കൺവീനർ പ്രഭാഷ് ഉദ്ഘാടനം ചെയ്തു. അബ്ദു പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു. വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കഴുങ്കിൽ മജീദ്, ഇബ്രാഹിം മൂതൂർ, എം. എ നജീബ്, അലീന, ടി. പി ഹൈദറലി, അഷ്‌റഫ്‌ മാണൂർ, ഇ. എം ഷൗക്കത്ത്, ഷൈലോക്ക്, ഹസ്സൈനാർ നെല്ലിശ്ശേരി ഫസീല സജീബ്, എം. അബ്ദുള്ളക്കുട്ടി, എം. കെ ഹൈദർ, നാസർ കോലക്കാഡ്, സി. പി മുഹമ്മദാലി കാരിയാറ്റ് ,ശ്രീധരൻ സി എം. കെ. എം അലി എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button