EDAPPAL

കെടി ജലീൽ തികഞ്ഞ പരാജയം -ഇ പി രാജീവ്

എടപ്പാൾ :-തവനൂർ നിയോജകമണ്ഡലം വന്നതിനുശേഷം 15 വർഷമായി എംഎൽഎയായും മന്ത്രിയായും പ്രവർത്തിച്ചിട്ട് ഇതുവരെ ഒരു പോലീസ് സ്റ്റേഷൻ കൊണ്ടുവരാൻ സാധിക്കാത്ത കെടി ജലീൽ പരാജയമാണന്ന്മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഇ പി രാജീവ്.ഒട്ടനവധി ക്രമസമാധാനപരമായ വിഷയങ്ങളും സാഹചര്യമുള്ള തവനൂർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞപതിനഞ്ച് വർഷമായി തവനൂർ നിയോജകമണ്ഡലത്തെ എംഎൽഎയും മന്ത്രിയായിട്ടു പോലും പോലീസ് സ്റ്റേഷൻ കൊണ്ടുവരാൻ സാധിക്കാത്തത് അദ്ദേഹത്തിൻറെ പൂർണ പരാജയമാണെന്ന് യു ഡി എഫ് എടപ്പാൾ പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. യുഡിഎഫ് എടപ്പാൾ പഞ്ചായത്ത് ചെയർമാൻ എസ്. സുധിർ അധ്യക്ഷത വഹിച്ചു. സി രവിന്ദ്രൻ, മുഹമ്മദാലി ഹാജി , റഫീഖ് പിലാക്കൽ, കെ.വി.നാരായണൻ, ഇ. പി. വേലായുധൻ, കെ.ജി. ബെന്നി, ഹാരിസ് പൂക്കറത്തറ, കുഞ്ഞു മൊയ്തീൻ വി വി കണ്ണൻ നമ്പ്യാർ, വി.കെ. മജീദ്, എന്നീവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button