EDAPPALLocal news

കുറ്റിപ്പുറം എം. ഇ. എസ്. കോളേജ് ഓഫ് എൻജിനിയറിംഗ് മാനേജ്മെന്റ് മീറ്റ് സംഘടിപ്പിച്ചു

കുറ്റിപ്പുറം: എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് എം.ബി.എ വിഭാഗം സംഘടിപ്പിച്ച പതിനാലാമത് മാനേജ്മെന്റ് മീറ്റ്
” മെസ്മറൈസ് – 23 ” കെ.ടി. ഡി.സി. ചെയർമാൻ പി.കെ. ശശി ഉദ്ഘാടനം ചെയ്തു.
കോളേജിൽ വെച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ കോളേജ് മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എഞ്ചി. കെ.വി ഹബീബുള്ള അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ.ഐ റഹ്മത്തുന്നിസ,സ്റ്റാഫ് കോ ഓർഡിനേറ്റർ പ്രൊഫ. മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു. ഡോ. കെ .പി. ജാബിർ മൂസ സ്വാഗതവും പ്രോഗ്രാം കൺവീനർ എം.കെ. വിഷ്ണു നാരായണൻ നന്ദിയും പറഞ്ഞു.

അൻപതിൽപരം കോളേജുകളിൽ നിന്നും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റൂട്ടുകളിൽ നിന്നുമായി അഞ്ഞൂറോളം വിദ്യാർത്ഥികൾ വിവിധ മാനേജമെന്റ് മത്സരങ്ങളിൽ പങ്കെടുത്തു.

വൈകീട്ട് സമാപന സമ്മേളനം മുൻ എം. എൽ. എ .വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. മുബാസ് മ്യൂസിക് ബാന്റ് അവതരിപ്പിച്ച സംഗീത നിശയും വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

35 പോയിന്റ് നേടി അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി, എം.ബി.എ വിഭാഗം ജേതാക്കളായി. കോളേജ് പ്രിൻസിപ്പാൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button