EDAPPALLocal news
കുത്തകകൾ കൈവശം വെച്ച ഭൂമി സർക്കാർ പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണം:വെൽഫെയർ പാർട്ടി
എടപ്പാൾ: ഹാരിസൺ ഉൾപ്പടെയുള്ള കോർപ്പറേറ്റുകൾ അനധികൃതമായി കൈവശം വെച്ച ഭൂമി സർക്കാർ പിടിച്ചെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ശഫീഖ് ആവശ്യപ്പെട്ടു.തവനൂർ മണ്ഡലത്തിൽ വെൽഫെയർ
പാർട്ടിയിലേക്ക് കടന്നുവന്ന എഴുപതോളം പേർക്ക്
മെമ്പർഷിപ്പ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ മികച്ച സാമൂഹ്യപ്രവർത്തകനായ അജി
കോലൊളമ്പിനെ ആദരിച്ചു.
മണ്ഡലം പ്രസിഡണ്ട് ഇബ്രാഹീം കുട്ടി മംഗലം, ജില്ലാ പ്രസിഡണ്ട് നാസർ മാസ്റ്റർ, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, മുഹമ്മദലി ചമവട്ടം, ഖമറുദ്ദീൻ
എടപ്പാൾ, അബ്ദുറബ്ബ് പൂക്കരത്തറ, മുനീറ നാസർ എടപ്പാൾ, ശഹ്നാസ് എടപ്പാൾ എന്നിവർ സംസാരിച്ചു.