കുടിവെള്ള കണക്ഷൻ പരാതികൾ : അദാലത്ത് സംഘടിപ്പിച്ചു.
May 15, 2023
തവനൂർ പഞ്ചായത്തിന്റെ ആവശ്യപ്രകാരം ജൽജീവൻ മിഷൻ പരാതികൾ കുടിവെള്ള കണക്ഷൻ പരാതികൾ പരിഹരിക്കുന്നതിനായി കേരള ജല അതോറിറ്റി പൊന്നാനി പി എച്ച് സബ് ഡിവിഷൻ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിച്ചു. തവനൂർ പഞ്ചായത്ത് പ്രസിഡന്റ് സി പി നസീറ, വൈസ് പ്രസിഡന്റ് ടി വി ശിവദാസ്, കേരള ജല അതോറിറ്റി ഉദ്യോഗസ്ഥർ മുജീബ് റഹ്മാൻ, വി ടി രാജീവ്, ജൽജീവൻ മിഷൻ വോളന്റീർ വിഷ്ണു എന്നിവർ നേതൃത്വം നൽകി.