EDAPPALLocal news
എച്ച്.വി.ഏ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ
എച്ച്.വി.ഏ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ
പൊന്നാനി താലൂക് സമ്മേളനം നടന്നു
എടപ്പാൾ: എച്ച്.വി.ഏ.സി.ആർ
( ഹീറ്റിങ്ങ് വെൻ്റിലേഷൻ എയർകണ്ടിഷിനിങ്ങ് & റെഫ്രിജെറേറ്റർ ) എംപ്ലോയീസ് അസോസിയേഷൻ
പൊന്നാനി താലൂക് സമ്മേളനം എടപ്പാളിൽ നടന്നു.
പട്ടാമ്പി റോഡിലെ സി.കെ ടവർ നടന്ന എച്ച്.വി.എ.സി.ആർ പൊന്നാന്നി താലൂക്ക് സമ്മേളനം ജില്ലാ പ്രസിഡൻ്റ് ബിജു പോൾ എടക്കര ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡൻ്റ്
സക്കീർ അയിലക്കാട് അധ്യക്ഷനായി.
അമീർ അഹമ്മദ്, ബിജു കക്കാട്, യുസഫ് കോട്ടക്കൽ,
സതീഷ് ആലൂർ, കോയ കുറുക്കോൾ, ജാഫർ,രഞ്ജിത്ത് പന്താവൂർ, തുടങ്ങി സംസ്ഥാന, ജില്ലാ, താലൂക്ക് നേതാക്കൾ പങ്കെടുത്ത് സംസാരിച്ചു.
നിഷാദ് മാറഞ്ചേരി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് ബാബു
എടപ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ
സജി കാടഞ്ചേരി നന്ദി രേഖപ്പെടുത്തി.