CHANGARAMKULAM
കാഞ്ഞിരമുക്ക് ബിയ്യം റോഡിൽ ലൗ ഷോർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചു.
കാഞ്ഞിരമുക്ക് ബിയ്യം റോഡിലെ ലൗ ഷോർ നഗറിൽ ലൗ ഷോർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സുരക്ഷാ കണ്ണാടി സ്ഥാപിച്ചു.
മൂന്നാം വാർഡ് മെമ്പർ ഹിളർ,നാലാം വാർഡ് മെമ്പർ നിഷ വി വി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ക്ലബ്ബിന്റെ രക്ഷാധികാരി ഷാജുദ്ധീൻ സ്വാഗതവും, മുഖ്യ രക്ഷാധികാരി ഹരിദാസ് മാസ്റ്റർ അധ്യക്ഷതയും വഹിച്ചു.ക്ലബ് പ്രസിഡന്റ് ഫസൽ പിവി നന്ദി അറിയിച്ചു. ഭാരവാഹികളായ നൗഷാദ് ,ബഷീർ,ഷഫീഖ് , സജീർ ,അസ്‌ലം ,സകരിയ ,സുഹൈൽ, സാലി എന്നിവർ പരിപാടിയിൽ നേതൃത്വം വഹിച്ചു.