EDAPPAL

കരിയർ എക്സ്പോ സമാപിച്ചു

എടപ്പാൾ: പൊതു വിദ്യാഭ്യാസ വകുപ്പ്, ഹയർ സെക്കന്ററി വിഭാഗം, കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ് സെൽ തിരൂർ വിദ്യാഭാസ ജില്ലയുടെ ദിശ കരിയർ എക്സ്പോ രണ്ടു ദിവസങ്ങളിലായി എടപ്പാൾ പൂക്കറത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. നൂതന കോഴ്സുകളും ഉപരിപഠന സാധ്യതകളും പരിചയപ്പെടുത്തുന്ന സ്റ്റാളുകളും, വിദ്യാഭ്യാസ സെമിനാർ, അഭിരുചി നിർണ്ണയ പരീക്ഷ, കരിയർ കൗൺസിലിങ്, കരിയർ ചാർട്ടുകളുടെ പ്രദർശനം എന്നിവ പ്രദർശനത്തിന്റെ ഭാഗമായി നടന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 25 വിദ്യാർത്ഥികൾക്ക് കെ ഡാറ്റ് അഭിരുചി നിർണ്ണയ പരീക്ഷ നടത്തി. വിദ്യാഭ്യാസ ജില്ലയിലെ 38 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ രണ്ട് ദിവസങ്ങളിലായി പ്രദർശന മേള സന്ദർശിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.എസ്.കെ തങ്ങൾ മുഖൈബിലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്റർ അനിൽകുമാർ വി പദ്ധതി വിശദീകരണം നടത്തി. എടപ്പാൾ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ടീച്ചർ, വൈസ് പ്രസിഡന്റ് പ്രഭാകരൻ എന്നിവർ മുഖ്യതിഥികളായി. മലപ്പുറം ആർ.ഡി.ഡി. ബിയാട്രിസ് മരിയ പി എക്സ് മുഖ്യ പ്രഭാഷണവും പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ലൈസ് ഉപഹാര സമർപ്പണവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ സലാം, പി.ടി.എ വൈസ് പ്രസിഡന്റുമാരായ സെയ്തു മുഹമ്മദ്, ടി.വി ദേവി, എടപ്പാൾ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ഗഫൂർ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി മൊയ്ദീൻകുട്ടി, സ്കൂൾ കരിയർ ഗൈഡ് കെ.എ ഷാദിയ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രിൻസിപ്പാൾ ബെൻഷ സ്വാഗതവും കരിയർ ഗൈഡൻസ് സെൽ തിരൂർ വിദ്യാഭ്യാസ ജില്ലാ കൺവീനർ അബ്ദുൽ ലത്തീഫ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button