കുമരനല്ലൂർ
കപ്പൂർ പഞ്ചായത്തിൽ ശുചിത്തോത്സവം
കുമരനെല്ലൂർ : സ്വച്ചതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കപ്പൂർ ഗ്രാമപഞ്ചായത്തിൽ ശുചിത്തോത്സവം നടത്തി. ഡോർ ടു ഡോർ ക്യാമ്പയിൻ, ശുചികരണം, ബോധവത്കരണം, ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.കുമാരനെല്ലൂർ അങ്ങാടിയിൽ എൻ.എസ്.എസ് വിദ്യാർത്ഥികൾ, ഹരിതകർമസേന, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ശുചീകരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. രാധിക അദ്ധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി പ്രശാന്ത് എ.ജെ, ഹരിതകർമസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.