MARANCHERY

തണൽ ഫെസ്റ്റ്: വനിതാ വളണ്ടിയർമാർക്ക് സ്നേഹാദരം നൽകി

മാറഞ്ചേരി : തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനേഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച തണൽ ഫെസ്റ്റ് വിജയിപ്പിച്ച വനിതാ വളണ്ടിയർമാർക്ക് സ്നേഹാദരം നൽകി. തണൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ കാട്ടിൽ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിന്റെ ആസൂത്രണം മുതൽ വിവിധ പരിപാടികളുടെ നടത്തിപ്പ്, വനിതാ റാലി നിയന്ത്രണം, സ്റ്റേജ്-സദസ് ക്രമീകരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ വനിതാ കൂട്ടായ്മ സജീവമായി നേതൃത്വം നൽകി. ചടങ്ങിൽ തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ പ്രവർത്തകരും പങ്കെടുത്തു. ഖുർആൻ വിജ്ഞാനപരീക്ഷ വിജയികൾക്കും ചടങ്ങിൽ ട്രോഫികൾ വിതരണം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button