EDAPPAL
കണ്ണിന് കാഴ്ച വിരുന്നൊരുക്കി കുടപ്പന പൂത്തുലഞ്ഞു.
എടപ്പാൾ ∙ കണ്ണിന് കാഴ്ച വിരുന്നൊരുക്കി കുറ്റിപ്പാലയിൽ കുടപ്പന പൂത്തുലഞ്ഞു. കുടപ്പനയുടെ ഓലകൾ ഉപയോഗിച്ച് തൊപ്പി കുടകൾ ഉണ്ടാക്കിയിരുന്നതിനാൽ ആണ് ഇതിന് കുടപ്പന എന്ന പേരു ലഭിച്ചതെന്ന് പഴമക്കാർ പറയുന്നു. പണ്ടു കാലങ്ങളിൽ വീടുകളുടെ മേൽക്കൂര മേയുന്നതിനും ഇതിന്റെ ഓലകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതിന് മറ്റു പനകളെ അപേക്ഷിച്ച് വളർച്ച കുറവാണ്. ജീവ ചക്രത്തിൽ ഒരിക്കൽ മാത്രമേ ഇവ പുഷ്പിക്കൂ. പുഷ്പിച്ചു നിൽക്കുന്ന പന സാവധാനം അവസാന ഓലകളും പൂത്തണ്ടും നശിച്ച് തടി മാത്രമായി നശിക്കുകയും ചെയ്യും.