EDAPPAL
കഞ്ചാവ് ഉപയോഗം; ഓട്ടോ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ
തവനൂർ: കഞ്ചാവ് ഉപയോഗിച്ചതിനു
പിടിയിലായ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ പൊലീസ് ശുപാർശ. കടകശ്ശേരി സ്വദേശിയായ ഡ്രൈവർക്കെതിരെയാണ് കുറ്റിപ്പുറം പൊലീസ് മോട്ടർ വാഹനവകുപ്പിന്
റിപ്പോർട്ട് നൽകിയത്. തവനൂർ അതളൂരിൽ സുഹൃത്തുക്കൾക്കൊപ്പം കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തുടർന്ന് വൈദ്യപരിശോധന നടത്തുകയും റിപ്പോർട്ട് കൈമാറുകയുമായിരുന്നു.
ഓട്ടോ ഡ്രൈവറായ ഇയാൾ ലഹരി ഉപയോഗിക്കുന്നതിനാൽ വാഹനവുമായി റോഡിൽ ഇറങ്ങുന്നത് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ 12 പേരുടെ ലൈസൻസ് റദ്ദാക്കാൻ കുറ്റിപ്പുറം പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.