EDAPPAL
മഴ കുറഞ്ഞു, ആറുവരിപ്പാത നിർമാണം വീണ്ടും സജീവം
കുറ്റിപ്പുറം: മഴയെ തുടർന്ന്
മന്ദഗതിയിലായിരുന്ന ആറുവരിപ്പാത നിർമാണം വീണ്ടും വേഗത്തിലായി. ഭാരതപ്പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ പാലം പണി പുനരാരംഭിച്ചു. ഇതിനുപുറമേ കുറ്റിപ്പുറം ഹൈവേ ജംക്ഷൻ മുതൽ റെയിൽവേ മേൽപാലത്തിനു മുകളിലൂടെ നിർമിക്കുന്ന ഫ്ലൈഓവറിന്റെ പൈലിങ് ജോലികളും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനു സമീപത്താണ് മേൽപാലത്തിനുള്ള പൈലിങ് ജോലികൾ നടക്കുന്നത്. കൂരടയിലും അയങ്കലത്തും നിലമൊരുക്കുന്ന ജോലികൾ അവസാനഘട്ടത്തിലാണ്. നിർമാണം ആരംഭിച്ച് 7 മാസം പിന്നിടുമ്പോൾ 30 ശതമാനം ജോലികളാണ് ജില്ലയിൽ പൂർത്തിയായത്. രണ്ടര വർഷത്തിനകം ജില്ലയിലെ 75 കിലോമീറ്റർ നീളമുള്ള ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാകും.