CHANGARAMKULAM
ഓഫീസ് & സ്റ്റാഫ് റൂമുകളുടെ ഉദ്ഘാടനവും അദ്ധ്യാപകർക്കുള്ള യാത്രയയപ്പും നടന്നു
ചങ്ങരംകുളം:ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നവീകരിച്ച കോക്കൂർ എ എച്ച് എം ഗവ ഹയർസെക്കണ്ടറി സ്കൂളിന്റെ ഓഫീസ് റൂമുകളുടെയും സ്റ്റാഫ് റൂമുകളുടെയു ഉദ്ഘാടനവും റിട്ടയർ ചെയ്യുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പും ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെ വി, സി കെ പ്രകാശൻ, ഷഹന നാസർ, റീസ പ്രകാശ്,മൈമൂന ഫാറൂഖ്, പി പി സക്കീർ, അഷ്റഫ് കോക്കൂർ, എം കെ അൻവർ, കെ അരുൺലാൽ, എൻ വിനീതകുമാരി, വി രജനി, ഷൈന പി, കെ കെ രമ, പി സരസ്വതി പ്രസംഗിച്ചു.