CHANGARAMKULAM

ഓപ്പറേഷൻ സിന്ദൂർ സൈനികനെ ആദരിച്ചു

ചങ്ങരംകുളം : രാജ്യ സുരക്ഷക്കായി ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെ ധീരമായ ചെറുത്തു നിൽപ്പിൽ പങ്കെടുത്ത ജവാൻ ചങ്ങരംകുളം തെങ്ങിൽ സ്വദേശി സി.വി.അബ്ദുറഹിമാനെ പന്താവൂർ ഇർശാദ് ഭാരവാഹികൾ ആദരിച്ചു. ചെയർമാൻ കേരള ഹസൻ ഹാജി , പ്രസിഡന്റ് സിദ്ധീഖ് മൗലവി അയിലക്കാട് , ജന: സെക്രട്ടരി വാരിയത്ത് മുഹമ്മദലി മറ്റു ഭാരവാഹികളായ എം ഹൈദർ മുസ്‌ലിയാർ, വി പി ശംസുദ്ധീൻ ഹാജി, അബ്ദുറശീദൽ ഖാസിമി, ഹസൻ നെല്ലിശ്ശേരി, പി പി നൗഫൽ സഅദി , സി വി ഹംസ ദാരിമി , കെ പി എം ബശീർ സഖാഫി,കുട്ടി നടുവട്ടം എന്നിവരുടെ നേതൃത്വത്തിലാണ് സൈനികനെ ആദരിച്ചത് കേരള സിവിൽ സപ്ലൈ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വി കെ അബ്ദുൽഖാദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി സുരേന്ദ്രൻ, അടാട്ടു വാസുദേവൻ, ശക്കീർ ഒതളൂർ, താഹിർ ഇസ്മാഈൽ, പ്രവാസി പ്രതിനിധികളായ ഗഫൂർ പോത്തനൂർ (അബൂദാബി) മുബാക് മഖ്ദൂമി (ദുബൈ) ഇ വി സുലൈമാൻ മുസ്‌ലിയാർ (ഒമാൻ ) കെ വി റഷീദ് ചേലക്കടവ് ( സൗദി അറേബ്യ) ഇ വി അബ്ദുറഹിമാൻ ( ഖത്തർ ) തുടങ്ങിയവർ ആശംസകളർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button