BREAKING NEWSEDAPPALKERALALATEST NEWSLocal newsPUBLIC INFORMATIONSocialUPDATES

ഓണം പച്ചക്കറികിറ്റ് വിതരണം നടത്തി

വട്ടംകുളം :ചോലക്കുന്ന് റെഡ്ഫോർട്ടിൻ്റെ നേതൃത്വത്തിൽ ചോലക്കുന്ന് പ്രദേശത്തെ 200 ലിധികം വീടുകളിൽ ഓണം പച്ചക്കറികിറ്റ് വിതരണം നടത്തി. വട്ടംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റെ് എം.എ നജീബ് ഉൽഘാടനം ചെയ്തു.കക്ഷിരാഷ്‌ട്രീയത്തിനതീതമായി റെഡ്ഫോർട്ട് ചോലക്കുന്ന് ചെയ്യുന്ന ജീവകാരുണ്യപ്രവർത്തനങ്ങാൾ ചോലക്കുന്ന് പ്രദേശത്തിന് അനുഗ്രഹവും ആശ്വാസവുമാണെന്ന് ഉൽഘാടനപ്രസംഗത്തിൽ അദ്ദേഹം അറിയിച്ചു.

പതിമൂന്നാം വാർഡ് മെമ്പർ കഴുങ്ങിൽ മജീദ് ആശംസകൾ നേർന്നു. റെഡ്ഫോർട്ടിൻ്റെ എല്ലാ തരത്തിലുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ലോക്കൽ ബോഡി സർക്കാരിൻ്റെ എല്ലാ വിധ പിന്തുണയും വരും കാലങ്ങളിലും ഉണ്ടാകുമെന്ന് സ്റ്റാൻ്റിം കമ്മറ്റി ചെയർമാൻകൂടിയായ കഴുങ്ങിൽ മജീദ് ആശംസാ പ്രസംഗത്തിൽ അറിയിച്ചു. റെഡ്ഫോർട്ട് മെമ്പർ മുഹമ്മദ്അഷ്‌റഫ് ടി.എ അദ്ധ്യഷക്ഷനായി.റെഡ്ഫോർട്ടിൻ്റെ സെക്രട്ടറി കെ.ആർ ബാബു സ്വാഗതം പറഞ്ഞു. റെഡ്ഫോർട്ട് മെമ്പർ മെയ്തു പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിഅറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button