EDAPPAL
ഓട്ടോ വിളിച്ച് വാടക കൊടുക്കാതെ മുങ്ങാനും ഹോം ഗാർഡിനെ ആക്രമിക്കാനും ശ്രമം ബംഗാളിയെ പോലീസിലേൽപ്പിച്ചു
എടപ്പാൾ: ഓട്ടോ റിക്ഷ വാടകക്ക് വിളിച്ച് വിവിധ സ്ഥലങ്ങളിൽ പോയി 1000-ത്തോളം രൂപ വാടക നൽകാതെ മുങ്ങാൻ ശ്രമിച്ച ബംഗാളിയെ ഹോംഗാർഡിന്റെ സഹായത്തോടെ പിടികൂടി പോലീസിലേൽപ്പിച്ചു.
തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ ചാവക്കാട് നിന്ന് ഓട്ടോറിക്ഷ വിളിച്ച് വിവിധ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം എടപ്പാളിലെത്തി ഉടമ അഷ്‌റഫിന് വാടക നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച വിരുതനെയാണ് പിടികൂടിയത്. ഡ്രൈവർ വിവരമറിയിച്ചതനുസരിച്ചെത്തിയ ഹോം ഗാർഡ് ചന്ദ്രനെ ഇയാൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതോടെ മറ്റു ഡ്രൈവർമാരുടെ സഹായത്തോടെ ഇയാളെ ചങ്ങരംകുളം സ്‌റ്റേഷനിലേൽപ്പിക്കുകയായിരുന്നു.