EDAPPAL

എടപ്പാൾ ഉപജില്ലാ അക്കാദമിക് കൗൺസിൽ ആരംഭിച്ചു

എടപ്പാൾ : എടപ്പാൾ ഉപജില്ലാ അറബിക്ക് അക്കാദമിക്ക് കോംപ്ലക്സ് അധ്യാപക പരിശീലനം എടപ്പാൾ ബി ആർ സി ഹാളിൽ സംഘടിപ്പിച്ചു. ഉപജില്ലയിലെ എഴുപതോളം അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.
പരിശീലനം എടപ്പാൾ എ ഇ ഒ ചാർജ് സി. സുരേഷ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ ബി പി സി ടി.പി ബിനീഷ് മുഖ്യ പ്രഭാഷണം നടത്തി.

മലപ്പുറം ജില്ലാ മുസ്ലീം വിദ്യാഭ്യാസ ഇൻസ്പെക്ടർ വി ഷൗക്കലി, കെ. ടി മിന്നത്ത് ടീച്ചർ, സി. കെ സൈനുദ്ധീൻ മാസ്റ്റർ, കെ എ അനീസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. വിവിധ സെഷനുകൾ സംസ്ഥാന ടെക്സ്റ്റ് ബുക്ക് സമിതി അംഗം എം. ടി അബ്ദുൾ റഷീദ് മാസ്റ്റർ, ജാഫർ മാസ്റ്റർ, ഷറഫുദീൽ മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. കൂടാതെ അധ്യപക കലാ മത്സരങ്ങളും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button