‘ഒരു ഫോട്ടോ മതി, ഏതു വിഡിയോയും നിർമിക്കാം’: ‘ഗോഡ്ഫാദർ’ മലയാളം സ്രഷ്ടാവ് പേടിക്കുന്നതിനു പിന്നിൽ കാര്യമുണ്ട്
ഒരു ഫോട്ടോ കിട്ടിയാൽ ആർക്കും ഏതു വിഡിയോയും നിർമിക്കാം, ഇത്രയും വൈറലാകുമെന്നു വിചാരിച്ചില്ല. ഡീപ് ഫേക് ടെക്നോളജിയെക്കുറിച്ചോർത്തു ഭയപ്പെടുകയാണെന്നു തുറന്നുപറഞ്ഞു വൈറൽ ഗോഡ്ഫാദർ വിഡിയോയുടെ സ്രഷ്ടാവ് രംഗത്തെത്തിയിരുന്നു.ആ വൈറല്‍ വിഡിയോ തന്നെ സന്തോഷിപ്പിക്കുകയല്ല മറിച്ച് ഭയപ്പെടുത്തുകയാണെന്നാണ്’ അദ്ദേഹം തന്‍റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിച്ചത്.ഏതൊരാളുടെയും ഫോട്ടോ കിട്ടിയാല്‍ ആര്‍ക്കുവേണമെങ്കിലും എങ്ങിനെയുള്ള വിഡിയോകള്‍ വേണമെങ്കിലും ഉണ്ടാക്കാം, സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളെടുത്തും വിഡിയോ ഉണ്ടാക്കാമെന്നും അതിലെ അപകടങ്ങളും യുവാവ് പറയുന്നു. എന്താണ് വിഡിയോ സ്രഷ്ടാവിനെപ്പോലും ഭയപ്പെടുത്തുന്ന ഈ എഐ ടെക്നോളജി എന്നു നമുക്ക് നോക്കാം.കരുതിയിരുന്നില്ലെങ്കില്‍ വന്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ഇവ മതിയെന്നതിനാല്‍ ഇവയെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കണം.വ്യാജ വാര്‍ത്ത, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മികവില്‍ പുതിയ മാനങ്ങള്‍ തേടുകയാണ് ഡീപ്‌ഫേക് വിഡിയോകളിലൂടെ. വിഡിയോയില്‍ വളരെ സ്വാഭാവികമായി തോന്നിപ്പിക്കുന്ന രീതിയില്‍ ഒരാളുടെ മുഖം മാറ്റിവച്ചാണ് ഡീപ്‌ഫെയ്ക് വിഡിയോ സൃഷ്ടിക്കുന്നത് ഇപ്പോള്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ ഒരാളുടെ മുഖത്തെ വിവിധ പോയിന്റുകളെ മനസ്സിലാക്കുകയും അവയെ ഗണിത ശാസ്ത്രപരമായി (ജ്യാമിതീതയമായി അല്ല) പഠിക്കുകയും അതിനു ശേഷം ഒരാളുടെ മുഖത്തിനു മുകളിലായി മറ്റൊരാളുടെ മുഖം കൊണ്ടുവരികയും ചെയ്താണ് വ്യാജ വിഡിയോ സൃഷ്ടിക്കുന്നത്.നിലവിലുള്ള ഫൊറെന്‍സിക് ഉപകരണങ്ങള്‍ വച്ച് ഇതു കണ്ടുപിടിക്കാനാവുകയും ഇല്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയുള്ള അശ്ലീല വിഡിയോയുടെ വര്‍ധനയും ഇപ്പോള്‍ ഉണ്ടായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം തന്നെ റെഡിറ്റ് ഉപയോക്താവ് ഒരു പ്രശ്‌സ്തന്റെ മുഖം മറ്റൊരാളുടെ ഉടലുമായി ചേര്‍ത്ത് എങ്ങനെ അശ്ലീല വിഡിയോ സൃഷ്ടിക്കാമെന്നു കാണിച്ചു തന്നിരുന്നു. അതിനാൽത്തന്നെ നാം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റു ചെയ്യുന്ന ചിത്രം പോലും ദുരുപയോഗം ചെയ്യാൻ കഴിയും.