NATIONAL

ഗായിക ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരം

പ്രശസ്ത ഗായിക  ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഡോക്ടർ പ്രതീക് സാംദാനിയുടെ കീഴിലുള്ള മെഡിക്കൽ സംഘമാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഗായികയുടെ ആരോഗ്യ നില  നിരീക്ഷിക്കുന്നത്.

ആരോഗ്യനിലയിൽ നേരിയ വ്യത്യാസമുണ്ടെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് കുറച്ച് സമയം മുൻപ്  ഡോ പ്രതീക് സമദാനി മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ മാസം ആദ്യമാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ അവരെ പ്രവേശിപ്പിച്ചത്. ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണ് വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയത്.

വീണ്ടും ആരോഗ്യ നില വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി. 92 കാരിയായ ഗായിക ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ജനുവരി 30 ന് അവർ കൊവിഡ് മുക്തയായതാണ്.

എന്നാൽ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില വീണ്ടും വഷളാകുകയും അതീവ ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്റർ സഹായത്തിലാണെന്നും ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഡോ പ്രതിത് സമദാനി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button