PONNANI

ഒടിഞ്ഞ കയ്യുമായി ബസ് കാത്തുനില്‍ക്കുമ്പോള്‍ പോലീസ് മര്‍ദനം’പൊന്നാനി സ്വദേശിയായ കെപിസിസി അംഗം ശിവരാമന് 5 വര്‍ഷങ്ങള്‍ക്ക് ശേഷം നീതി

പൊന്നാനി:കെപിസിസി അംഗം ശിവരാമന് നീണ്ട 5 വർഷത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ നീതി.2020 സെപ്റ്റംബര്‍ 19ന് രാവിലെയാണ് ശിവരാമനെ മലപ്പുറം കെഎസ്ആർടിസി സ്റ്റാൻഡിൽ നിൽക്കുമ്പോൾ പോലീസുകാര്‍ മര്‍ദ്ധിച്ചത്.ഒടിഞ്ഞ കയ്യില്‍ പ്ളാറ്റര്‍ ഇട്ട് ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന ശിവരാമനെ കാരണമില്ലാതെ പോലീസുകാരൻ മര്‍ദ്ധിക്കുന്ന ദൃശ്വങ്ങളും പുറത്ത് വന്നിരുന്നു.സംഭവത്തില്‍ ശിവരാമന്‍ നടത്തിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് അന്നത്തെ മലപ്പുറം പോലീ സ്സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കെതിരേ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാ വകാശ കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈ ജുനാഥ് ഉത്തരവിട്ടത്.സിപിഒ ഹരിലാലിന്റെ പേരിലാണ് വകുപ്പ് തല അന്വേഷണം നടത്തി വകുപ്പ് തല നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button