CHANGARAMKULAM

ഐ സെറ്റ് പരീക്ഷയിൽ ലത്വീഫ ഷംഹത്തിനു സ്വർണപ്പതക്കം

ചങ്ങരംകുളം:ഇന്റർനാഷ്ണൽ സ്കിൽ എൻഹാൻസ്മെന്റ് ട്രൈനിംഗ് പരീക്ഷയിൽ പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ലത്വീഫ ഷംഹത്ത് സ്വർണപതക്കം നേടി. എൻ സി ഇ ആർ ടിയുടെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് നിർദ്ദേശിക്കുന്ന അടിസ്ഥാന ശേഷികളെയും അറിവുകളെയും ആധാരമാക്കിയുള്ള പരീക്ഷയിൽ 25,000 ൽ പരം വിദ്യാർത്ഥികൾ വിവിധ ക്ലാസുകളിൽ നിന്നും പങ്കെടുത്തു. 140 ഓളം സ്കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളിൽ മികച്ച പ്രകടനത്തോടെയാണ് ലത്വീഫ ഷംഹത്ത് ഒന്നാമതെത്തിയത്. മാണൂർ സ്വദേശി ആറ്റിങ്ങൽ അക്ബർ – റംസീന ദമ്പതികളുടെ മകളാണ് ലത്വീഫ ഷംഹത്ത്. അഭിമാന നേട്ടം കരസ്ഥമാക്കിയ ലത്വീഫ ഷംഹത്തിനെ ഇർശാദ് മാനേജ്മെന്റ് പ്രിൻസിപ്പൽ, സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button