തിരൂർ

ഐ എ എം ഇ പാലക്കാട്‌ റീജിയൻ ആർട്ടോറിയയത്തിന്പടിഞ്ഞാറങ്ങാടിഎസ് എ വേൾഡ് സ്കൂൾ തുടക്കം.

കൊപ്പം :ഐഡിയൽ അസോസിയേഷൻ ഓഫ് മൈനോരിറ്റി എഡ്യൂക്കേഷൻ (ഐ എ എം ഇ )കൂട്ടായ്മ യുടെ കീഴിൽ പ്രവർത്തിക്കുന്ന പാലക്കാട്‌ ജില്ലയിലെ സ്കൂളുകളുടെ കലാസാഹിത്യ മത്സരമായആർട്ടോറിയം മത്സരങ്ങൾക്ക് പടിഞ്ഞാറങ്ങാടി പറക്കുളം എസ് എ വേൾഡ് സ്കൂളിൽ തുടക്കം കുറിച്ചു. ഓഫ്‌ സ്റ്റേജ് മത്സരങ്ങൾ മോളൂർ സെൻട്രൽ സ്കൂളിൽ നടന്നു.
കേരള മാപ്പിള കലാ അക്കാദമി അവാർഡ് ജേതാവും, പ്രശസ്ത കിസ്സപ്പാട്ട് കലാകാരനും ആയ പി ടി എം ആനക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ എ എം ഇ പാലക്കാട്‌ ജില്ല വൈസ് പ്രസിഡന്റ് സൈനുൽ ആബിദ് വിളയൂർ അധ്യക്ഷത വഹിച്ചു.
അയ്യൂബി എജുക്കേഷണൽ കോംപ്ലക്സ് ജനറൽ സെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി ആശംസകൾ, ജനറൽ സെക്രട്ടറി മുഹമ്മദ്‌ ഷംഫീൽ പി എസ്, ട്രഷറർ അബുബക്കർ സിദ്ധീഖ്, ജോയിന്റ് സെക്രട്ടറി മുസ്തഫാ ഇർഫാനി, എസ് എ വേൾഡ് സ്കൂൾ പ്രിൻസിപ്പൽ സിദ്ധീഖ് വി ടി, കൊപ്പം അൽജിബ്രാ സ്കൂൾ പ്രിൻസിപ്പൽ അബ്ദുൽ സലാം, സുബൈർ ബാഖവി തുടങ്ങിയവർ സംസാരിച്ചു.
അഞ്ചു ഭാഷകളിൽ ആറു വിഭാഗങ്ങളിലായി നൂറ്റിമുപ്പത് മത്സരങ്ങളിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി ആയിരത്തോളം മത്സരാർത്ഥികൾ മാറ്റുരുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button