THAVANUR

ഐഡിയൽ ബസ്റ്റ് ടീച്ചർ അവാർഡ് രാജേഷ് ആർ നായർ അർഹനായി

തവനൂർ: കഴിഞ്ഞ ഇരുപത്തൊന്ന് വർഷമായി കടകശ്ശേരി ഐഡിയൽ കാമ്പസിലെ മികച്ച അദ്ധ്യാപകർക്ക് നൽകി വരുന്ന ഐഡിയൽ ബസ്റ്റ് ടീച്ചർ അവാർഡ് ഈ വർഷം ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ ( CBSE) ഹൈസ്കൂൾ ഗണിതാദ്ധ്യാപകനായ രാജേഷ് ആർ നായർക്ക് നൽകി ആദരിച്ചു .അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്.

സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലാണ് ഐഡിയൽ സ്റ്റാഫ് ഡേ ദിനത്തിൽ അവാർഡ് ദാനം നിർവ്വഹിച്ചത്

സംസ്ഥാന കായിക മേളയിൽ കേരളത്തിലെ സ്കൂളുകളിൽ ഐഡിയൽ കടകശ്ശേരിയെ ഒന്നാം സ്ഥാനത്തെത്തിക്കാൻ പരിശ്രമിച്ച ഐഡിയൽ കായിക വിഭവം മേധാവി ഷാഫി അമ്മായത്തിനെയും പ്രധാന കോച്ച് നദീഷ് ചാക്കോയേയും മന്ത്രി അഹമ്മദ് ദേവർ കോവിൽ ആദരിച്ചു.
ഐഡിയൽ ട്രസ്റ്റ് നൽകുന്ന രണ്ട് ലക്ഷം രൂപ വീതം മന്ത്രി ഇവർക്ക് കൈമാറി.
അതോടെപ്പം ക്യാമ്പസിലെ അറുപതിൽപരം വാഹനങ്ങളിലെ ഡ്രൈവർമാരിൽ നിന്ന് തെരഞ്ഞെടുത്ത ഈ വർഷത്തെ ബസ്റ്റ് ഡ്രൈവറായ എം അബ്ദുന്നാസർ,ബസ്റ്റ് വെഹിക്കിൾ അറ്റന്റർ ഹരിദാസൻ,ബസ്റ്റ് ഹൗസ് കീപ്പിംഗ്സ്റ്റാഫ് കെ രജനി,
എന്നിവർക്കും സർവ്വീസ് അവാർഡ് ജേതാവ് സുനിത ,മെരിറ്റോറിയസ് അവാർഡ് നേടിയ
സി കെ റഷീദ, എസ് സുമിയ,സി ശ്രീജ ,പി ഫസലു റഹ്മാൻ, എം എസ് ആശ നായർ, എം സ്വാലിഹ്.അക്ബർഷാ,എപി വിനീത, പി.ടി.എംആനക്കര, എന്നിവരേയും ഐഡിയൽ കാമ്പസിൽ 10 വർഷം പൂർത്തിയാക്കിയ മുപ്പത് പേരെയും ജില്ലാ പഞ്ചായത്തംഗം വി കെ എം ഷാഫി ഐഡിയൽ ട്രസ്റ്റ ചെയർമാൻ എന്നിവർ ചേർന്ന് ട്രോഫികളും ക്യാഷ് അവാർഡുകളും നൽകി ആദരിച്ചു. സംസ്ഥാനകായിക മേളയിലെ മെഡൽ ജേതാക്കളായ കായിക താരങ്ങളെയും കോളേജ്തലത്തിൽ അക്കാദമിക രംഗത്ത് മികവ് പുലർത്തിയ ഇംഗ്ലീഷ്, സോഷ്യൽ വർക്ക് ഡിപ്പാർട്ടമെൻ്റുകളെയും ആദരിച്ചു

പ്രശസ്ത ട്രൈനറും മോട്ടിവേറ്ററുമായ സുലൈമാൻ മേൽപത്തുരിൻ്റ ട്രൈനിംങ്ങോടെയാണ് ഈ വർഷത്തെ സ്റ്റാഫ് ഡേ പരിപാടികൾക്ക് തുടക്കമായത്.

ഐഡിയൽ ട്രസ്റ്റ്ചെയർമാൻ പി കുഞ്ഞാവുഹാജി അദ്ധ്യക്ഷത വഹിച്ചു.കേരളതുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി കെ കെ എസ് ആറ്റക്കോയ തങ്ങൾ, മാനേജർ മജീദ് ഐഡിയൽ, വി കെ എം ഷാഫി,അഭിലാഷ് ശങ്കർ, ഉമർ പുനത്തിൽ, എഫ് ഫിറോസ്, സെന്തിൽകുമരൻ ,ചിത്ര ഹരിദാസ് വി മൊയ്തു ,പ്രിയ അരവിന്ദ്, കെ വി മജീദ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ സെക്ഷനുകളിലെ സ്റ്റാഫിന്റെ കലാപരിപാടികൾ അരങ്ങേറി,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button